കാലിക്കറ്റ് സിറ്റി സർവ്വീസ് സഹകരണ സംഘം സ്ത്രീകൾക്ക് ഇരുചക്ര വാഹനം വാങ്ങാൻ പ്രത്യേക വായ്പാ പദ്ധതി അവതരിപ്പിക്കുന്നു. ലളിതമായ നടപടിക്രമങ്ങളാണ്. രണ്ട് സ്ത്രീകളുടെ ജാമ്യത്തിൽ വായ്പ നൽകും. ലോൺ എടുക്കുന്ന വ്യക്തിയും ജാമ്യക്കാരും കോഴിക്കോട് താലൂക്കിൽ താമസിക്കുന്നവരായിരിക്കണം. വായ്പയുടെ കാലാവധി 30 മാസമാണ്.11.5% മാണ് പലിശ നിരക്ക്.